കൊച്ചി മെട്രോ ഇനി തൃപ്പൂണിത്തുറയിലേക്കുo. തൃപ്പൂണിത്തുറയിലേക്കുള്ള സർവീസിന്റെ ട്രയൽ റൺ ഇന്ന് മുതൽ തുടങ്ങും.
എസ്എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയാണ് പരീക്ഷണ ഓട്ടം. ഇന്ന് രാത്രിയാണ് രാജ നഗരിയിലേക്ക് മെട്രോയുടെ പരീക്ഷണ ഓട്ടം നടക്കുക. എസ്എൻ ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷൻ വരെയുള്ള 1.18 കിലോമീറ്ററിന്റെ നിർമ്മാണ പ്രവർത്തനമാണ് അവസാനഘട്ടത്തിൽ എത്തിനിൽക്കുന്നത്.
സ്റ്റേഷനിലെ സിഗ്നലിന്റേയും, വയഡക്റ്റിന്റെയും നിർമ്മാണവും പൂർത്തികരിച്ചിട്ടുണ്ട്. ഒപ്പം സിഗ്നലിംഗ്, ടെലികോം, ട്രാക്ഷൻ ജോലികളും പൂർത്തിയാക്കി. 2022 ലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്റെ നിർമ്മാണത്തിന് തുടക്കമായത്. ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുന്നത്.
ജനുവരി ആദ്യവാരം സേഫ്‌റ്റി കമീഷണറുടെ പരിശോധന കൂടി നടത്തിയ ശേഷം ആദ്യ സർവീസ് ആരംഭിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group