“എല്ലാവര്‍ക്കും ഭക്ഷണം”(ഫുഡ് ഫോര്‍ ഓള്‍’) പദ്ധതിയുമായി കൊല്‍ക്കത്ത അതിരൂപതയിലെ മോസ്റ്റ് ഹോളി റോസറി കത്തീഡ്രല്‍ ദേവാലയം.
ജാതിമതഭേദമന്യേ എല്ലാവർക്കും ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ ഇടവക വികാരിയായ ഫാ. ഫ്രാങ്ക്ലിന്‍ മെനെസെസാണ് പ്രതിദിനം നൂറുകണക്കിനാളുകളുടെ വയറ് നിറയ്ക്കുവാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രാദേശിക സര്‍ക്കാരിതര സന്നദ്ധ സംഘടനയായ ‘ആന്‍ ബന്ധു’വിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പ്രതിദിനം നൂറ്റിനാല്‍പ്പതോളം ഭക്ഷണ പൊതികള്‍ വീതം ആഴ്ചയില്‍ 6 ദിവസവും പോഷകഗുണങ്ങളടങ്ങിയ ഭക്ഷണം വിതരണം ചെയ്യും.
ആന്‍ ബന്ധു ഫൗണ്ടേഷന്റെ കീഴിലുള്ള അടുക്കളയില്‍ പാചകം ചെയ്യുന്ന ഭക്ഷണം “എല്ലാവര്‍ക്കും ഭക്ഷണം” എന്ന മുദ്രാവാക്യവുമായിട്ടാണ് പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുക. എല്ലാവര്‍ക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് തങ്ങളാല്‍ കഴിയുന്നതെന്ന ചിന്തയോടെയാണ് ഹോളി റോസറി കത്തീഡ്രല്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ‘സിസ്റ്റേഴ്സ് ഓഫ് ബെഥനി’ എന്ന പേരില്‍ അറിയപ്പെടുന്ന സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റില്‍ ഫ്ലവര്‍ സമൂഹാംഗങ്ങളായ കന്യാസ്ത്രീകളുടേയും, ഇടവക വിശ്വാസികളില്‍ ചിലരുടേയും, സുമനസ്കരായ പരിസരവാസികളുടേയും പങ്കാളിത്തവും പദ്ധതിക്കുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group