വത്തിക്കാൻ സിറ്റി: വൈദികനും രക്തസാക്ഷിയുമായ വിശുദ്ധ ആൻഡ്രൂ കിമിനെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ. വിശുദ്ധന്റെ രണ്ടാം ജന്മശതാബ്ദിയോടനുബന്ധിച്ച് വത്തിക്കാനിൽ നടത്തിയ പ്രത്യേക ബലിയര്‍പ്പണത്തില്‍, സുവിശേഷവത്ക്കരണത്തിന്റെ അശ്രാന്തനായ അപ്പസ്തോലൻ എന്നണ് വിശുദ്ധ ആൻഡ്രൂവിനെ ഫ്രാന്‍സിസ് പാപ്പ വിശേഷിപ്പിച്ചത്.1821-ലാണ് സെന്റ് ആൻഡ്രൂ കിമിന്റെ ജനനം. 1844-ല്‍ ഷാങ്ഹായിൽ ഫ്രഞ്ച് ബിഷപ്പ് ജീൻ-ജോസഫ്-ജീൻ-ബാപ്റ്റിസ്റ്റ് ഫെറോൾ നിന്ന് തിരുപട്ടം സ്വീകരിച്ച അദ്ദേഹം ജോസോൺ രാജവംശകാലത്ത് ക്രൈസ്തവ വിശ്വാസം അടിച്ചമർത്തപ്പെടുകയും അനേകം ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുകയും നിരവധി പേര്‍ മരണപ്പെടുകയും ചെയ്തു. ഇക്കാലയളവില്‍ ക്രൈസ്തവ വിശ്വാസം ഹൃദയത്തില്‍ സൂക്ഷിച്ചുക്കൊണ്ട് രഹസ്യമായാണ് ഇവര്‍ വിശ്വാസ അനുഷ്ഠാനങ്ങളില്‍ പങ്കുചേര്‍ന്നത്. ഇവരുടെ ഇടയില്‍ സജീവ ശുശ്രൂഷയുമായി വിശുദ്ധ കിം ഉണ്ടായിരിന്നു. 1846-ൽ, ഇരുപത്തിയഞ്ചാം വയസ്സിൽ ഹാൻ നദിയിലെ സിയോളിന് സമീപം അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിച്ചു ശിരഛേദം ചെയ്തു കൊലപ്പെടുത്തുകയായിരിന്നു. 1984 മെയ് 6-ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായാണ് അദ്ദേഹത്തെയും 102 കൊറിയൻ രക്തസാക്ഷികളെയും വിശുദ്ധരായി പ്രഖ്യാപിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group