റേഡിയോ ആക്റ്റീവ് മലിന ജലം കടലിലേക്ക് ഒഴുക്കുന്നതിനെ എതിർത്ത് മെത്രാന്മാർ

കേടായ ഫുകുഷിമ ആണവനിലയത്തിൽ നിന്ന് ജലം കടലിലേക്ക് ഒഴുക്കുവാനുള്ള ജപ്പാൻ സർക്കാരിന്റെ തീരുമാനത്തെ എതിർത്തുകൊണ്ട് ദക്ഷിണ കൊറിയയിലേയും ജപ്പാനിലെയും കത്തോലിക്കാ മെത്രാൻ സമിതി സംയുക്ത പ്രസ്താവനയിറക്കി. ഫുകുഷിമ ആണവനിലയത്തിൻ്റെ റേഡിയോ ആക്റ്റീവ് ജലം കടലിലേക്ക് ഒഴുക്കി വിടുന്നതിനെതിരെ ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും മത്സ്യത്തൊഴിലാളി സംഘടനകളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു . 2011 മാർച്ചിൽ ജപ്പാനിൽ ഉണ്ടായ സുനാമി ഫുകുഷിമ ന്യൂക്ലിയർ പവറിന്റെ സ്റ്റേഷൻ തകർത്തിരുന്നു. ജപ്പാനിൽ സംഭവിച്ച ഏറ്റവും വലിയ ആണവ അപകട മാന്ദ്യമായി ഈ സംഭവത്തെ കണക്കാക്കിയിരുന്നു. തുടർന്ന് തകരാറിലായ പ്ലാന്റിൽ നിന്ന് ദ്രാവകം പുറംതള്ളുന്നത് സംബന്ധിച്ച് വർഷങ്ങളോളം ചർച്ചകൾ നടന്നു. ഒരു ദശലക്ഷം ടൺജലം ശുദ്ധീകരിച്ച് കടലിലേക്ക് വിടാൻ ജപ്പാൻ അധികൃതർ തീരുമാനിച്ചിരുന്നു. 2022 മുതൽ വെള്ളം പുറന്തള്ളാനായിരുന്നു പ്രാരംഭം പദ്ധതി. ALPS എന്ന സങ്കീർണമായ പ്രക്രിയ ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് B B C റിപ്പോർട്ട് ചെയ്തിരുന്നു. മലിനജലം കടലിലേക്ക് ഒഴുകുന്ന ആശയത്തെ എല്ലാ വിഭാഗങ്ങളും ഒന്നടങ്കം എതിർത്തിരുന്നു .ഇതിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ജപ്പാൻ കൊറിയ ബിഷപ്പ് രംഗത്തുവന്നത്. റേഡിയോ ആക്റ്റീവ് വെറ്റീരിയലായ ട്രിറ്റിയം അടങ്ങിയ ജലം സമുദ്രത്തിലേക്ക് വിടുന്നതിനെ ഞങ്ങൾ എതിർക്കുന്നുവെന്ന് കൊറിയയിലെയും ജപ്പാനിലെയും ബിഷപ്പുമാരുടെ സമ്മേളനത്തിലെ ജസ്റ്റിസ് ആൻഡ് പീസ് കമ്മീഷനുകളുടെ സംയുക്ത പ്രസ്ഥാപനയിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group