ജാമ്യം പ്രതീക്ഷിച്ച് സൗത്ത് കൊറിയായിലെ രണ്ടു കന്യാസ്ത്രീകൾ നേപ്പാളിലെ ജയിലിൽ…

കാഠ്മണ്ഡു:സിസ്റ്റേഴ്സ് ഓഫ് സെന്റ് പോൾ ഓഫ് ചാർട്ടേഴ്സ് കോൺഗ്രിഗേഷൻ അംഗങ്ങളായ സിസ്റ്റർ ജെമ്മ ലൂസിയായും സിസ്റ്റർ മാർത്താ പാർക്കും.ദീപാവലി കഴിഞ്ഞ് കോടതി തുറന്ന് പ്രവർത്തനം ആരംഭിക്കുന്നതും പ്രതീക്ഷിച്ച് നേപ്പാളിലെ ജയിലിൽ കഴിയുകയാണ്. ഇരുവരും സൗത്ത് കൊറിയായിൽ നിന്നുള്ള കത്തോലിക്കാ കന്യാസ്ത്രീകളാണ്.മതപരിവർത്തനം നടത്തി എന്ന കുറ്റം ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുന്നത്. ഇരുവരും പോക്ക്ഹാര ജയിലിലാണ്. നേരത്തെ ജാമ്യത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും അത് നിഷേധിക്കുകയായിരുന്നു. തുടർന്നാണ് വീണ്ടും ജാമ്യാപേക്ഷ നല്കിയിരിക്കുന്നത്. തെരുവുകുട്ടികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്ന കന്യാസ്ത്രീകളെയാണ് മതപരിവർത്തനം എന്ന കുറ്റം ചുമത്തി ജയിലിൽ അടച്ചിരിക്കുന്നത്.നേപ്പാളിൽ തെരുവ് കുട്ടികൾക്ക് വേണ്ടി നടത്തുന്ന സെന്റ് പോൾസ് ഹാപ്പി ഹോം എന്ന പുനരധിവാസകേന്ദ്രത്തിൽ 120 കുട്ടികളുണ്ട്.സന്യാസസഭയുടെ പോണായ സെന്റ് പോളിന്റെ പേരിലാണ് സ്ഥാപനം നടത്തുന്നത്.

വാസ്തവവിരുദ്ധവും നീതിരഹിതവുമാണ് കന്യാസ്ത്രീമാർക്കെതിരെയുള്ള ആരോപണങ്ങളെന്നും ഇത് നേപ്പാളിലെ കത്തോലിക്കാസമൂഹത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണെന്നും നേപ്പാളിലെ അപ്പസ്തോലിക് വികാർ ബിഷപ് പോൾ സിമിക്ക് അറിയിച്ചു.കന്യാസ്ത്രീകൾക്ക് എത്രയും വേഗം നീതി ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group