മണിപ്പൂരിന് വേണ്ടി കോതമംഗലം രൂപതയുടെ പ്രാർത്ഥനാ റാലി ജൂൺ 29ന്

സംഘർഷമൂലം ദുരിതം അനുഭവിക്കുന്ന മണിപ്പൂരി ജനതയ്ക്ക് വേണ്ടി പ്രാർത്ഥനനാ റാലി സംഘടിപ്പിക്കാൻ ഒരുങ്ങി കോതമംഗലം രൂപത.

ഈ വരുന്ന വ്യാഴാഴ്ച (ജൂൺ 29) ഉച്ചകഴിഞ്ഞ് 3.30 ന് തൊടുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിന് സമീപത്തു നിന്നും ആരംഭിച്ച് തൊടുപുഴ തെനാകുന്ന് പള്ളിയിൽ സമാപിക്കുന്ന രീതിയിലാണ് പ്രാർത്ഥനാ റാലി ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ഇടവകയിൽ നിന്നും സാധിക്കുന്ന ആളുകൾ പ്രാർത്ഥനാ റാലിയിൽ പങ്കുചേർന്ന് നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പ്രസ്താവനയിലൂടെ അറിയിച്ചു.

റാലിയിൽ പങ്കെടുക്കാൻ വരുമ്പോൾ എല്ലാവരും ജപമാല കരുതേണ്ടതാണെന്നും ഓരോ ഇടവകയിൽ നിന്നും പരമാവധി ആളുകളെ പങ്കെടുപ്പിക്കാൻ ബഹുമാനപ്പെട്ട
വികാരിയച്ചന്മാരും കൈക്കാരന്മാരും ശ്രദ്ധിക്കണം. എല്ലാ ഇടവകയിൽ നിന്നും കൈക്കാരന്മാരും പാരീഷ് കൗൺസിൽ അംഗങ്ങളും ഭക്തസംഘടനാ ഭാരവാഹികളും ഫാമിലി അപ്പോസ്തലേറ്റ് ലീഡേഴ്സും മതാധ്യാപകരും നിർബന്ധമായും പങ്കെടുക്കണമെന്നും ബിഷപ്പ് അഭ്യർത്ഥിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group