ജനബോധന യാത്രയ്ക്ക് ഐക്യദാര്‍ഢ്യവുമായി കോട്ടപ്പുറം രൂപത ബൈക്ക് റാലി നടത്തി

മത്സ്യത്തൊഴിലാളികളുടെ നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞത്ത് നടത്തുന്ന സമരത്തെ അനുകൂലിച്ച് മൂലമ്പിളി മുതല്‍ വിഴിഞ്ഞം വരെ കെ ആര്‍ എല്‍ സി സി നടത്തുന്ന ജനബോധന യാത്രയ്ക്ക് ഐക്യദാര്‍ഢ്യവുമായി കോട്ടപ്പുറം രൂപത ബൈക്ക് റാലി നടത്തി.

കോട്ടപ്പുറം കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നാരംഭിച്ച ബൈക്ക് റാലി രൂപത വികാരി ജനറല്‍ മോണ്‍. ആന്റണി കുരിശിങ്കല്‍, ചാന്‍സലര്‍ ഫാ. ബെന്നി വാഴക്കൂട്ടത്തില്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വിവിധ ഇടവകകളില്‍ നിന്നായി 50ല്‍ പരം ബൈക്കുകള്‍ കോട്ടപ്പുറം മുതല്‍ മൂലമ്പിളി വരെ അണിനിരന്നു.

വൈകുന്നേരം എറണാകുളത്ത് നടന്ന സംഗമത്തില്‍ വിവിധ സംഘടനകളില്‍ നിന്നും ഇടവകകളിൽ നിന്നുമുള്ള പ്രവര്‍ത്തകര്‍ അണിചേര്‍ന്നു. ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. നിമേഷ് കാട്ടാശേരി, കെആര്‍എല്‍സിസി സെക്രട്ടറിയും രാഷ്ട്രിയ കാര്യസമിതി കണ്‍വിനറുമായ പി.ജെ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. കെസിവൈഎം, സിഎസ്എസ്, കെഎല്‍സിഎ , കെഎല്‍സിഡബ്യൂ, സിഎല്‍സി എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു റാലി നടത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group