കോട്ടയം : 4-ാമത് കോട്ടയം അതിരൂപത അസംബ്ലി 2023 ജനുവരി 24,25,26 (ചൊവ്വ, ബുധന്‍, വ്യാഴം) തീയതികളില്‍ കോതനല്ലൂര്‍ തൂവാനിസാ പ്രാര്‍ത്ഥനാലയത്തില്‍ നടത്തപ്പെടും. 24-ാം തീയതി ചൊവ്വാഴ്ച രാവിലെ 10ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അസംബ്ലി ഉദ്ഘാടനം ചെയ്യും. 2024 ഒക്‌ടോബറില്‍ റോമില്‍ നടക്കുന്ന 16-ാമതു മെത്രാന്‍ സിനഡിന്റെ വിഷയത്തെ അധികരിച്ചാണു കോട്ടയം അതിരൂപതയില്‍ അസംബ്ലി നടക്കുന്നത്. ‘സിനഡാത്മക അതിരൂപത: കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിത ദൗത്യം’ എന്നതാണ് അസംബ്ലിയിലെ പഠന വിഷയം. അസംബ്ലിക്കായി പ്രസിദ്ധീകരിച്ച പ്രാരംഭ രേഖ അതിരൂപതയിലെ എല്ലാ ഫൊറോനകളിലും ഇടവകകളിലും സംഘടനകളിലും ചര്‍ച്ച ചെയ്തു സമാഹരിച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വിഷയാവതരണ രേഖ അസംബ്ലിയില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യും. അതിരൂപതയിലെ മെത്രാന്മാരും വൈദിക-സമര്‍പ്പിത-അല്‍മായ പ്രതിനിധികളുമുള്‍പ്പടെ 136 പേരാണ് അസംബ്ലിയില്‍ പങ്കെടുക്കുന്നത്. ജനുവരി 26 വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.30 ന് കോട്ടയം രൂപതയുടെ പ്രഥമ മെത്രാന്‍ ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ മെത്രാന്റെ കബറിടം സ്ഥിതി ചെയ്യുന്ന ഇടയ്ക്കാട് സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന പരിശുദ്ധ കുര്‍ബാനയോടെ അസംബ്ലി സമാപിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group