ബൈബിള്‍ തിയോളജി ഡിപ്ലോമ കോഴ്‌സിന് – കോട്ടയം അതിരൂപതാ ബൈബിള്‍ കമ്മീഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി .

ബൈബിള്‍ കമ്മീഷന്‍ അത്മായര്‍ക്കായി സംഘടിപ്പിച്ച ബൈബിള്‍ തിയോളജി കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി കോട്ടയം അതിരൂപത.

വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠം പ്രസിഡന്റ് റവ. ഡോ.ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ചൈതന്യയില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം അതിരൂപതാ മാര്‍ മാത്യു മൂലക്കാട്ട് കോഴ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടികാട്ട്, ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സജി കൊച്ചുപറമ്പില്‍, സ്റ്റീഫന്‍ മാത്യു തെക്കേഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ.ജോണ്‍സണ്‍ നീലാനിരപ്പേല്‍,ഫാ. മാത്യു കൊച്ചാദംപള്ളില്‍,ഫാ. ജിബിന്‍ മണലോടില്‍,സി.മരിയറ്റ് എസ്.വി.എം എന്നിവര്‍ നേതൃത്വം നല്‍കി. അജപാലന കമ്മീഷനുകളുടെ കോര്‍ഡിനേറ്റര്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, ബൈബിള്‍ കമ്മീഷന്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ അഫിലിയേഷനോടെ 2019 ഓഗസ്റ്റില്‍ ആരംഭിച്ച ബൈബിള്‍-തിയോളജി ഡിപ്ലോമ കോഴ്‌സില്‍ 30 വിദ്യാര്‍ത്ഥികളാണ് പഠനം പൂര്‍ത്തിയാക്കിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group