കോട്ടയം അതിരൂപതാ ദിനാഘോഷങ്ങൾ സെപ്റ്റംബർ രണ്ടിന്; ഒരുക്കങ്ങൾ പൂർത്തിയായി

കോട്ടയം അതിരൂപതാ ദിനാഘോഷങ്ങൾ സെപ്റ്റംബർ രണ്ടിന് നടക്കും.

തെക്കുംഭാഗജനതയ്ക്കായി ‘ഇൻ യൂണിവേഴ്സി ക്രിസ്ത്യാനി’ എന്ന തിരുവെഴുത്തുവഴി 1911 ആഗസ്റ്റ് 29-ന് വി. പത്താം പീയൂസ് മാർപാപ്പ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിൻ്റെ 113-ാം അതിരൂപതാതല ആഘോഷങ്ങളാണ് കോതനല്ലൂർ തൂവാനിസ പ്രാർഥനാലയത്തിൽ നടക്കുക.

ഉച്ചകഴിഞ്ഞ് 2.15-ന് അതിരൂപതാ പതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും.

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ കൃതജ്ഞതാബലിയർപ്പിക്കും. തുടർന്നു നടത്തപ്പെടുന്ന അതിരൂപതാദിന പൊതുസമ്മേളനത്തിൽ വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച അതിരൂപതാംഗങ്ങളെ ആദരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group