മാർ തോമസ് തറയിൽ പിതാവിന്റെ സ്മരണയിൽ കോട്ടയം അതിരൂപത

ഭാഗ്യസ്മരണാർഹനായ, കോട്ടയം അതിരൂപതയുടെ അധ്യക്ഷനായിരുന്ന അഭിവന്ദ്യ മാർ തോമസ് തറയിൽ സ്മരണയിൽ കോട്ടയം അതിരൂപത.
പിതാവിന്റെ 49-ാം ചരമവാർഷികം കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ നടത്തപ്പെടും.

ജൂലൈ 26 വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയിലും അനുസ്മരണ പ്രാർത്ഥനയിലും അതിരൂപതയിലെ വൈദിക-സമർപ്പിത- അത്മായ പ്രതിനിധികൾ പങ്കെടുക്കും.

തുടർന്ന് അഭിവന്ദ്യ തറയിൽ പിതാവിന്റെ ചരമവാർഷികത്തിന്റെ അൻപതാം വർഷത്തോടനുബന്ധിച്ചു നടപ്പിലാക്കുന്ന, ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ കർമ്മ പരിപാടികൾക്ക് തുടക്കം കുറിക്കും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m