കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 111-ാം വാർഷികദിനാചരണത്തിനു മുന്നോടിയായി കോട്ടയം അതിരൂപതയിലെ വിവിധ സംഘടനകളിലെ അതിരൂപതാഭാരവാഹികളുടെ നേതൃസംഗമം കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ചു.ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് അതിരൂപതാ പതാക ഉർത്തി അതിരൂപതാദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് സമുദായസംഘടനകളുടെ നേതൃസംഗമം മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശേരിൽ, ഗീവർഗീസ് മാർ അപ്രേം, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. അലക്സ് ആക്കപ്പറന്പിൽ, ഫാ. ജോയി കറുകപ്പറന്പിൽ, ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിൽ, ഫാ. ബൈജു മുകളേൽ, കെസിസി ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ, കെസിഡബ്ല്യുഎ പ്രസിഡന്റ് ലിൻസി രാജൻ, കെസിവൈഎൽ പ്രസിഡന്റ് ലിബിൻ ജോസ്, കെസിസി ജോയിന്റ് സെക്രട്ടറി സ്റ്റീഫൻ കുന്നുംപുറം തുടങ്ങിയവർ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group