പാലാ : നിരവധി സാമൂഹ്യ ക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് കോട്ടയം അതിരൂപത നേതൃത്വം.ക്‌നാനായ മലങ്കര പുനരൈക്യത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യല്‍ പരിശീലന കേന്ദ്രം, ബദല്‍ ജീവിതശൈലി ഉല്‍പ്പന്നങ്ങളുടെ വിപണനകേന്ദ്രം, അടുക്കളത്തോട്ടവ്യാപന പദ്ധതി, 100 കുടുംബങ്ങള്‍ക്കായി കോഴിവളര്‍ത്തല്‍ യൂണിറ്റുകളുടെ ലഭ്യമാക്കല്‍, 25 വനിതകള്‍ക്കായി തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണം, വിവിധങ്ങളായ തൊഴില്‍ നൈപുണ്യ വികസന പരിശീലനങ്ങള്‍, വരുമാന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പിലാക്കും. കുറ്റൂര്‍ മല്‍ക്കാനായ പാസ്റ്ററല്‍ സെന്ററില്‍ വെച്ച് നടന്ന പദ്ധതികളുടെ ഉദ്ഘാടന കർമ്മo ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി സഞ്ജു, അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ജോണ്‍ ചേന്നാക്കുഴി, പ്രൊക്യുറേറ്റര്‍ ഫാ. അലക്‌സ് ആക്കപ്പറന്പില്‍, കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കുറ്റൂര്‍ സെന്റ് മേരീസ് ക്‌നാനായ മലങ്കര കാത്തലിക് ചര്‍ച്ച് വികാരി ഫാ. ജയിംസ് പട്ടത്തേട്ട്, പുനരൈക്യ ശതാബ്ദി സാമൂഹ്യക്ഷേമ കമ്മിറ്റി കണ്‍വീനര്‍ ഫാ. ഷിജു വട്ടംപുറം, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളായ തോമസ് അറയ്ക്കത്തറ, ത്രേസ്യാമ്മ കുരുവിള തുടങ്ങിയവർ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group