കോട്ടയം :പ്രകൃതിക്ഷോഭം മൂലം ദുരിതത്തിലായ കോട്ടയം, ഇടുക്കി ജില്ലകളിലെ 1200 കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും റിലയന്‍സ് ഫൗണ്ടേഷനും.
പെരുവന്താനം, മണിമല, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, പാറത്തോട്, ചിറക്കടവ് പഞ്ചായത്തുകളിലെ ദുരന്തം നേരിട്ട കുടുംബങ്ങള്‍ക്ക് രണ്ടായിരം രൂപ വീതം വിലയുള്ള അടിസ്ഥാന സാമഗ്രികൾ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്.കെഎസ്എസ്എസ് സ്റ്റാഫംഗങ്ങളുടെയും റിലയന്‍സ് ഫൗണ്ടേഷന്‍ പ്രതിനിധികളുടെയും നേതൃത്വത്തില്‍ അതാത് പഞ്ചായത്തുകളുമായി സഹകരിച്ചാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്.
അവശ്യ കിറ്റുകളുടെ വിതരണത്തിന്റെ ഫ്ലാഗ് ഓഫ് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. 1200 കുടുംബങ്ങള്‍ക്കായി 24 ലക്ഷം രൂപയുടെ സഹായമാണ് ലഭ്യമാക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group