ദുരിതത്തിലായ 500- ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകളുമായി കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി…

കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രളയദുരിതം ബാധിച്ച കോട്ടയം ജില്ലയിലെ 500ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു . സിബിഎം ഇന്ത്യ ട്രസ്റ്റിന്റെ സഹകരണത്തോടെ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. നിർവ്വഹിച്ചു.

പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആർജ്ജവവും ഇച്ഛാശക്തിയും സ്വായത്തമാക്കി മുന്നോട്ട് പോകണമെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. കോട്ടയം അതിരൂപത മലങ്കര സഹായമെത്രാൻ ഗിവർഗ്ഗീസ് മാർ അപ്രേം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിന് സഹായഹസ്തമൊരുക്കി ചേർത്തുപിടിക്കാനുള്ള മനഃസ്ഥിതിയാണ് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് ബിഷപ്പ് പറഞ്ഞു

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. മാത്യൂസ് വലിയപുത്തൻപുരയിൽ, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ.റോസമ്മ സോണി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂർ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് എന്നിവർ സംസാരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group