പ്രളയബാധിതർക്ക് സഹായവുമായി കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി.

കൊച്ചി : കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായവുമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി.
സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണ പൊതികള്‍ എത്തിച്ചു. ആലപ്പുഴ ജില്ലയിലെ പാണ്ടനാട്, തിരുവംവണ്ടൂര്‍, പത്തനംതിട്ട ജില്ലയിലെ കുറ്റൂര്‍, ഇരവിപേരൂര്‍, ഓതറ, കല്ലിശേരി, കടപ്ര, പെരിങ്ങറ എന്നിവിടങ്ങളില്‍ കെഎസ്എസ്എസ് സന്നദ്ധ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി.വിവിധ ഏജന്‍സികളുടെയും സംഘടനകളുടെയും പങ്കാളിത്തത്തോടെ ദുരിതബാധിത മേഖലകളിലേക്ക് കൂടുതല്‍ സഹായം എത്തിക്കുവാനുള്ള ശ്രമത്തിലാണ് കെഎസ്എസ്എസ്. രാജ്യാന്തര ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന ഓക്‌സ്ഫാം ഇന്ത്യയുടെ പ്രതിനിധികള്‍ ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയും ദുരന്ത നിവാരണ കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്യും. മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ കൂട്ടിക്കല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ആളുകള്‍ക്കും സാധ്യമാകുന്ന സഹായ സഹകരണങ്ങള്‍ വിവിധ ഏജന്‍സികളുടെ സഹായത്തോടെ ലഭ്യമാക്കാനും.
ദുരന്ത ബാധിത മേഖലകളിലെ വീടുകളുടെ ശുചീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധ പ്രവര്‍ത്തകരെ സംഘടിപ്പിച്ച് നടത്തുവാനും, ശുചീകരണ കിറ്റുകള്‍, ഭക്ഷ്യകിറ്റുകള്‍, കോവിഡ് പ്രതിരോധ കിറ്റുകള്‍ എന്നിവയും വിതരണം ചെയ്യുവാനും വരും ദിനങ്ങളില്‍ ദുരന്തബാധിത മേഖലകളിലേക്ക് കൂടുതല്‍ സഹായം എത്തിക്കാനുള്ള ശ്രമത്തിലാണ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group