കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങൾ ഇന്നു നടക്കും.
വൈകുന്നേരം അഞ്ചരയ്ക്ക് സിറ്റി സെന്റ് ജോസഫ്സ് ദേവാലയ അങ്കണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ബെദ്ലഹേം ഭവനനിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും.
ഹോം മിഷന് പ്രോജക്ടിന്റെ ഉദ്ഘാടനം തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നിര്‍വഹിക്കും. വിവാഹസഹായ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസും കൗണ്‍സലിംഗ് സെന്റർ പ്രോജക്ടിന്റെ ഉദ്ഘാടനം കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതലയും എഡ്യുക്കേഷന്‍ ഹബ്ബിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടനും നിര്‍വഹിക്കും.
റിട്രീറ്റ് സെന്ററുകള്‍ ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസും കോഴിക്കോട് രൂപത ഹിസ്റ്ററി പ്രോജക്ട് മലങ്കര മാര്‍ത്തോമാ സിറിയന്‍ ചര്‍ച്ചിലെ തോമസ് മാര്‍ തീതോസ് എപ്പിസ്കോപ്പയും നിര്‍വഹിക്കും.
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകളുടെ ഉദ്ഘാടനം എം.കെ. രാഘവന് എംപിയും യൂത്ത് മാപ്പിംഗ് പ്രോജക്ട് ഉദ്ഘാടനം മേയര്‍ ബീനാ ഫിലിപ്പും ജീവന് സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എയും വയനാട് യൂത്ത് ഗൈഡന്‍സ് സെന്ററിന്റെ ഉദ്ഘാടനം അഡ്വ. ടി. സിദ്ദിഖ് എംഎല്‍എയും നിര്‍വഹിക്കും. സിഎസ്ഐ മലബാര്‍ ഡയസിസ് ബിഷപ് ഡോ. റോയ്സി മനോജ് കുമാര്‍ വിക്ടര്‍ പ്രസംഗിക്കും.
ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗരി ടി.എല്‍. റെഡ്ഡി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍. ജോണ്‍ ഒറവന്കര, മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍, ഫാ. ഇ.പി. മാത്യു എസ്ജെ, സിസ്റ്റര്‍ മരിയ ജെസിന എസി, ജോസഫ് റെബല്ലോ എന്നിവര്‍ പ്രസംഗിക്കും. ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സ്വാഗതവും വികാരി ജനറാള്‍ മോണ്‍. ജെന്സണ് പുത്തന്‍വീട്ടില്‍ നന്ദിയും പറയും
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group