സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ ചില ഇടങ്ങളിൽ ഓശാനയ്ക്ക് തലേദിവസം കോഴുക്കോട്ട ഉണ്ടാക്കുന്ന പതിവുണ്ട്. അതിന് കാരണങ്ങൾ പലതാകാം:
# യോഹ 12:1- പെസഹായ്ക്ക് 6 ദിവസം മുൻപ് ലാസറിൻ്റെ വീട്ടിൽ ഈശോയ്ക്ക് നല്കിയ വിരുന്നിനെപ്പറ്റി പരാമർശിക്കുന്നു. ഈ വിരുന്നിലെ ഒരു വിഭവം എന്ന രീതിയിൽ ഈശോയോടൊപ്പമുള്ള വിരുന്ന്.
# അകത്ത് വെല്ലവും, തേങ്ങായും, ജീരകവും നിറച്ച കോഴുക്കോട്ട മുറിക്കുമ്പോൾ പ്രവഹിക്കുന്ന സുഗന്ധം – ആ വിരുന്നിൽ മറിയം പൂശിയ ശുദ്ധനാർദീൻ തൈലത്തിൻ്റെ ഓർമ്മ ഉണർത്തുന്നു.
# മുട്ട ജീവൻ്റെ പ്രതീകം എന്നതു പോലെ, കോഴുക്കോട്ട പുതുജീവനെ ദ്യോതിപ്പിക്കുന്നു.
സാംസ്കാരിക അനുരൂപണം വരുത്തിയ വ്യാഖ്യാനങ്ങളായി ഇവയെ നമുക്ക് മനസിലാക്കാം. ഏതായാലും ഇത് ഒരു സുറിയാനി ക്രൈസ്തവ പാരമ്പര്യത്തിൻ്റെ ഭാഗമാണ്.
സാധിക്കുന്നവർക്ക് നാളത്തെ കാപ്പിയുടെ വിഭവം കോഴുക്കോട്ടയാകട്ടെ😊. വിശുദ്ധവാരത്തിലേയ്ക്ക് പ്രവേശിക്കാൻ ഒരുങ്ങുന്ന നമുക്ക് യോഹന്നാൻ 12:1-11 വായിച്ച് ധ്യാനിക്കുകയും ചെയ്യാം🙏.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group