കെ-റെയിൽ വിഷയത്തിൽ സർക്കാർ നിലപാട് ജനാധിപത്യ വിരുദ്ധമെന്ന് കത്തോലിക്ക കോൺഗ്രസ്.കെ -റെയിൽ വിഷയത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെ ബലപ്രയോഗത്തിലൂടെ സർവേക്കല്ലിടുന്നതും സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നതും അറസ്റ്റ് ചെയ്യുന്നതും ജനാധിപത്യ വിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി അഭിപ്രായപ്പെട്ടു.
പദ്ധതിയുടെ നിജസ്ഥിതി സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തണം. വികസനത്തിന്റെ ഭാഗമായി സ്വത്തും വസ്തുക്കളും നഷ്ടമാവുന്നവരുടെ ആശങ്ക അകറ്റണമെന്നും സമിതി ആവശ്യപ്പെട്ടു.
നിലവിലുള്ള റെയിൽവേയുടെ പാത ഇരട്ടിപ്പിക്കലുകൾ പൂർത്തിയാക്കിയും വളവുകൾ മാറ്റിയെടുത്തും സ്റ്റോപ്പുകൾ ക്രമീകരിച്ചും കൂടുതൽ സമയം ലാഭിക്കാം.
ചങ്ങനാശേരിയിലെ മാടപ്പള്ളിയിൽ കെ-റെയിലിനെതിരായ സമരത്തിൽ അണിനിരന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള ആളുകളെ ക്രൂരമായി മർദിച്ച പോലീസ് നടപടി അത്യന്തം പ്രതിഷേധാർഹമാണ്. കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group