ആധുനിക സമൂഹത്തിലെ വെല്ലുവിളികളെ അതിജീവിച്ച് കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതിന് കെആർഎൽസിബിസി ഫാമിലി കമ്മീഷന് വലിയ പങ്കുണ്ടെന്ന് മന്ത്രി ആന്റണി രാജു. കുടുംബ വർഷാചരണത്തിന്റെ ഭാഗമായി കെആർഎൽസിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ കേരളത്തിലെ 12 ലത്തീൻ രൂപതകളിൽ നിന്നുള്ള കുടുംബങ്ങളുടെ സംഗമം അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി അധ്യക്ഷത വഹിച്ചു. കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. കുടുംബങ്ങൾ പ്രതിസന്ധിഘട്ടങ്ങളിൽ മാതൃകയാക്കേണ്ടത് ദൈവഹിതം നിറവേറ്റാൻ മുന്നിൽ നിന്ന നസ്രത്തിലെ തിരുക്കുടുംബത്തെയാണെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറന്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് മുഖ്യ പ്രാഭാഷണം നടത്തി. കമ്മീഷൻ സെക്രട്ടറി റവ. ഡോ. എ.ആർ. ജോണ് സ്വാഗതവും ആലപ്പുഴ രൂപത കുടുംബ ശുശ്രൂഷ ഡയറക്ടർ ഫാ. ഫ്രാൻസിസ് കൊടിയനാട് നന്ദിയും അർപ്പിച്ചു.
തുടർന്നു നടന്ന സെമിനാറിന് ഡോ. മാമൻ പി. ചെറിയാൻ നേതൃത്വം നൽകി. അർത്തുങ്കൽ ബസിലിക്കയിൽ തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുടെ മുഖ്യകാർമികത്വത്തിൽ ബിഷപ്പുമാർ ദിവ്യബലിയർപ്പിച്ചു. കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ വചനസന്ദേശം നൽകി.
ഉച്ചയ്ക്കുശേഷം ദമ്പതികൾക്കായി നടന്ന സെമിനാറിന് ബിഷപ് ഡോ. ജെയിംസ് ആനാപറന്പിൽ നേത്യത്വം നൽകി. കെസിബിസി യുവജന കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ആർ. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കെആർഎൽസിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ അധ്യക്ഷത വഹിച്ചു. കൃഷി മന്ത്രി പി. പ്രസാദ് പ്രസംഗിച്ചു. ഫമീലിയ കുടുംബമാസികയുടെ പ്രകാശനം പുനലൂർ ബിഷപ് ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ നിർവഹിച്ചു. കൗണ്സിലേഴ്സ് ഡയറക്ടറി പ്രകാശനം ആലപ്പുഴ രൂപതാ മുൻ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ നിർവഹിച്ചു. വലിയ കുടുംബങ്ങളെ കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല ആദരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group