ലത്തീന്‍ കത്തോലിക്കർ തങ്ങളുടെ രാഷ്ട്രീയ സമീപനം പുന:പരിശോധിക്കുമെന്ന് കെആര്‍എല്‍സിസി

കൊച്ചി : തീരദേശ ജനതക്കെതിരെ കേരള സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലെ ലത്തീന്‍ കത്തോലിക്ക ജനസമൂഹം തങ്ങളുടെ രാഷ്ട്രീയ സമീപനം പുന:പരിശോധിക്കുമെന്ന് കെആര്‍എല്‍സിസി രാഷ്ട്രീയകാര്യ സമിതി വ്യക്തമാക്കി.

ജനുവരി 14, 15 തീയതികളില്‍ കോട്ടയത്ത് ചേരുന്ന സമ്മേളനത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുക്കും.

മത്സ്യതൊഴിലാളി സമരത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നീതികേടിനെ രാഷ്ട്രീയമായി തന്നെ കൈകാര്യം ചെയ്യാനുള്ള ശക്തമായ നീക്കത്തിലാണ് കെആര്‍എല്‍സിസി രാഷ്ട്രീയകാര്യ സമിതിയുടെ നേതൃത്വത്തിലുള്ള ലത്തീന്‍ കത്തോലിക്ക ജനസമൂഹം.

നിലവില്‍ എല്ലാ മുന്നണികളോടും സമദൂരത്തിലുള്ളതും തുല്യ പരിഗണന നല്കുന്നതുമായ രാഷ്ട്രീയ നയമാണ് ലത്തീന്‍ കത്തോലിക്കര്‍,സ്വീകരിചു വന്നിരുന്നത്.എന്നാല്‍ പാവപെട്ടവരായ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു നടത്തിയ സമരത്തെ ഗൂഢ ഉദ്ദേശത്തോടെയും ചില വിഭാഗങ്ങളുടെ പിന്തുണയോടെയും അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നണ് ലത്തീന്‍ കത്തോലിക്കാ സമൂഹം വിലയിരുത്തുന്നത്.മാത്രമല്ല മന്ത്രിമാരായ അബ്ദുള്‍ റഹ്‌മാന്‍ ,അഹമ്മദ് ദേവര്‍കോവില്‍ ,മുഹമ്മദ് റിയാസ് തുടങ്ങീയവരെയും കെ ടി ജലീല്‍ പോലുള്ളവരെയും ഉള്‍പെടുത്തി സമരക്കാരെ രാജ്യദ്രോഹികളെന്നും തീവ്രവാദികളെന്നും വിളിച്ചുകൊണ്ടു സര്‍ക്കാര്‍ നിരന്തരം കടലിന്റെ മക്കളെ അപമാനിക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ സമീപനം പുന:പരിശോധിക്കാന്‍ കെആര്‍എല്‍സിസി രാഷ്ട്രീയകാര്യ സമിതി ഒരുങ്ങുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group