കൊച്ചി : കെ-സ്വിഫ്റ്റിന് വേണ്ടി കെഎസ്ആർടിസിയുടെ അഭിമാനമായിരുന്ന ദീർഘദൂര സർവീസുകൾ അവസാനിപ്പിക്കുന്നു. വരുമാനം നേടിക്കൊണ്ടിരുന്ന ഈ സർവീസുകൾ ഘട്ടംഘട്ടമായി കെ – സ്വിഫ്റ്റിന് കൈമാറിക്കൊണ്ടിരിക്കുകയാണ്.
ഇത് പൂർണമായി കെ – സ്വിഫ്റ്റിന് കൈമാറുകയാണ്. ഇതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ ദീർഘ ദൂര ബുക്കിംഗ് സംവിധാനം നിർത്തലാക്കുകയാണ്. ഇന്നു മുതൽ കെ – സ്വിഫ്റ്റിന്റെ https //online Ksrtc swift.com എന്ന വെബ്സൈറ്റിലൂടെയാണ് ബുക്കിംഗ് നടത്തേണ്ടത്.
ദീർഘകാലമായി കെഎസ്ആർടിസി പുതിയ ബസുകൾ വാങ്ങുകയോ 2016-ന് ശേഷം ജീവനക്കാരെ നിയമിക്കുകയോ ചെയ്തിട്ടില്ല. കെ – സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിച്ച ശേഷം, കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ളവയുടെ പെർമിറ്റുകൾ കെ – സ്വിഫ്റ്റിന് കൈമാറി കൊണ്ടിരിക്കുകയാണ്.
പെർമിറ്റും സർവീസുകളും മാത്രമല്ല വർക്ക് ഷോപ്പ് സേവനങ്ങളും ഡീസലും കെഎസ്ആർടിസിയുടെതാണ്. കെ-സ്വിഫ്റ്റിന്റെ ബസുകൾ സർവീസ് നടത്തുന്ന ദൂരത്തിന് കിലോമീറ്റർ വാടകയും കെഎസ്ആർടിസി നല്കിക്കൊണ്ടിരിക്കുയാണ്. ബസുകളുടെ നിലവാരമനുസരിച്ച് മൂന്ന് സ്റ്റേജുകളായി തിരിച്ചാണ് കിലോമീറ്റർ വാടക നിശ്ചയിച്ചിരിക്കുന്നത്.
കെ – സ്വിഫ്റ്റിന് ലഭിക്കുന്ന കളക്ഷൻ കെഎസ്ആർടിസിയിൽ അടയ്ക്കും. സർവീസിന്റെ ലാഭനഷ്ടങ്ങൾ കെ- സ്വിഫ്റ്റിന് ബാധകമല്ല. കിലോമീറ്റർ വാടക കൃത്യമായി കെഎസ്ആർടിസിയിൽനിന്ന് വാങ്ങുകയും സൗകര്യങ്ങൾ ഉപയോഗിക്കുകയും ചെയ്യുകയാണ്.
കെഎസ്ആർടിസിയുടെ നിലനില്പിനുതന്നെ ഭീഷണിയായി കഴിഞ്ഞിരിക്കയാണ് സർക്കാരിന്റെ ഈ നിലപാട് എന്ന് ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റീസ് ആരോപിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group