എല്ലാ മാസവും 10-ാം തീയതിക്കകം കെ.എസ്.ആര്‍.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്.കെ.എസ്.ആര്‍.ടി.സിക്ക് വേണ്ട സഹായം സർക്കാർ നൽകണം. സർക്കാർ സഹായം കെ.എസ്.ആര്‍.ടി.സി നിഷേധിക്കാൻ പാടില്ല. കെ.എസ്.ആര്‍.ടി.സിയുടെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തിൽ ഇടപെടാൻ ആകില്ല. കെ.എസ്.ആര്‍.ടി.സിയെ സർക്കാർ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ശമ്പളം വൈകുന്നതിനെതിരായ ഹർജികൾ ഹൈക്കോടതി തീർപ്പാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group