കെ.എസ്.ആര്‍.ടി.സി ശമ്പള പ്രതിസന്ധി; സി.ഐ.ടി.യുവും ടി.ഡി.എഫും പണിമുടക്കിലേക്ക്

കെഎസ്ആര്‍ടിസി ശമ്പളം പ്രതിസന്ധിയില്‍. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സിഐടിയു. കോണ്‍ഗ്രസ് അനുകൂല ടിഡിഎഫ് യൂണിയനുമായി ചേര്‍ന്നാണ് സിഐടിയു പണിമുടക്ക് പ്രഖ്യാപിച്ചത്. ഈ മാസം 26നാണ് സി.ഐ.ടി.യു ഉൾപ്പടെ കെഎസ്ആര്‍ടിസിയിലെ സംയുക്ത യൂണിയന്‍ പണിമുടക്കുന്നത്.ജൂലൈ മാസത്തിലെ ശമ്പളം ജീവനക്കാര്‍ക്ക് ഇതുവരെ നല്‍കാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് കടക്കുന്നത്. ഓണം ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക, സ്ഥലം മാറ്റ ആവശ്യങ്ങള്‍ പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.ശമ്പള വിതരണത്തിനായി 30 കോടി ധനവകുപ്പ് അനുവദിച്ചെന്നും, പണം ലഭിക്കുന്ന മുറയ്ക്ക് ബാക്കി ശമ്പളം നല്‍കുമെന്നുമാണ് കഴിഞ്ഞ മാസം 26ന് സിഎംഡി ബിജു പ്രഭാകര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. ശമ്പള വിതരണത്തിനും കുടിശ്ശികക്കുമായുള്ള കെഎസ്ആര്‍ടിയുടെ 130 കോടിയുടെ അപേക്ഷ പരിഗണനയില്‍ ഉണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group