ക്രൈസ്തവ സമൂഹത്തിന് നേരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച് സമൂഹ മദ്ധ്യത്തിൽ അവഹേളിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന പ്രത്യേക ദീനം അദ്ദേഹത്തിന് അടുത്ത നാളായിട്ടുണ്ട്. പണിയില്ലാത്ത കാലാ പിള്ളേർ കുറിക്കുന്നതു പോലെ വായിൽ വരുന്നതു മുഴുവൻ, മോണകാട്ടി ചിരിക്കുന്ന ചിത്രമുള്ള പേജിൽ കുറിക്കരുത് മുൻ മന്ത്രി ദേഹമേ… കുറഞ്ഞ പക്ഷം പത്രമെങ്കിലും വായിക്കണം.
ഫാ. കോട്ടൂരിനും സി. സ്റ്റെഫിക്കും ജാമ്യം കിട്ടിയതാണ് ജലീലിനെ ഒടുവിലായി ഫേസ് ബുക്കിൽ കുറിക്കാൻ പ്രേരിപ്പിച്ചത്. പക്ഷെ പടച്ചു വിട്ടതു മുഴുവൻ അസംബന്ധം. നട്ടാൽ കുരുക്കാത്ത പച്ചക്കള്ളം. ഇടതുപക്ഷം ഭരിക്കുന്ന കാലം കേരളത്തിൽ വർഗ്ഗീയത തല പൊക്കാൻ അനുവദിക്കില്ല എന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി, അങ്ങയുടെ മൂക്കിന് താഴെയുളള ഈ വിഷപ്പല്ല് പിഴുത് കളയുമൊ? കാരണം അടിമുടി വർഗ്ഗീയതയാണ് ജലീലിന്റെ ഭാഷയിൽ.
മതേതര സന്ദേശം വിളിച്ചോതി കേരളം മുഴുവൻ യാത്ര ചെയ്ത് മതാന്തര സംവാദങ്ങൾ നടത്തിയ ബഹുമാന്യനായ തങ്ങൾ, താങ്കൾ പറയണം ഇയാൾ പറയുന്നത് വർഗീയതയാണന്നെങ്കിലും… ഹാഗിയാ സോഫിയാ വിഷയത്തിൽ തൂലിക കൊണ്ട് ആറാടിയ അങ്ങ് ഇവിടെയും മൗനമാണ് തുടരുന്നതെങ്കിൽ ജനം പറയും മതസൗഹാർദ്ദ യാത്ര കപടതയായിരുന്നെന്ന്.
ജലീൽ… താങ്കൾ വെറും വായ പോയ കോടാലിയാണ്. മറുപടി അർഹിക്കുന്നില്ല ഇട്ട പോസ്റ്റുകളൊന്നും. തുടർച്ചയായുള്ള ഈ അക്രമണം കണ്ടില്ലാന്ന് നടിക്കുന്നത് വളമായി മാറുന്നുണ്ടൊ എന്ന സംശയത്തിൽ നിന്നാണ് ഈ പ്രതികരണം. പിന്നെ വിശുദ്ധമായ നോമ്പുതുറക്കുളള ഈന്തപ്പഴത്തിന്റെ കൂടെ സ്വർണ്ണം കടത്തിയതും കൊള്ളമുതൽ കടത്തിയപ്പോൾ മറച്ചുവക്കാൻ അടപ്പു പാത്രമായി വിശുദ്ധ ഖുർആനെ ഉപയോഗിച്ചതുമൊക്കെ ജനത്തിനിടയിലെ സംസാരമാണെ…
കണ്ണടച്ചിട്ട് ഇവിടം മുഴുവൻ ഇരുട്ടാണെന്ന് പറയുന്നവൻ ശരിക്കും മണ്ടനാണൊ അതൊ അഭിനയിക്കുന്നവനാണോ?
കടപ്പാട് :ഫാ. ജിൻസ് കാരയ്ക്കാട്ട്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group