മരിയൻ തീർത്ഥാടന കേന്ദ്രമായ മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ഇടവക ആതിഥ്യമരുളുന്ന കുറവിലങ്ങാട് ബൈബിൾ കൺവെൻഷന് ഒരുക്കങ്ങൾ സജീവമായി. എട്ടുനോമ്പാചരണത്തോടും ദൈവമാതാവിന്റെ ജനനത്തിരുനാളിനോടും അനുബന്ധിച്ചുള്ള കുറവിലങ്ങാട് കൺവെൻഷൻ ഇത്തവണ എട്ടാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. ഓഗസ്റ്റ് 30, 31, സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായാണ് ഇത്തവണത്തെ കൺവെൻഷൻ. പള്ളിയും പരിസരവും ഉൾപ്പെടുത്തിയാണ് വചനവിരുന്നിനുള്ള പന്തൽ ക്രമീകരിക്കുന്നത്.
എല്ലാ ദിവസങ്ങളിലും വിശുദ്ധ കുർബാന, ജപമാല, വചനവിരുന്ന് എന്നിങ്ങനെയാണ് ക്രമീകരണങ്ങൾ. കുമ്പസാരത്തിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്. വചനപ്രഘോഷകൻ ഫാ. സേവ്യർഖാൻ വട്ടായിലാണ് ഇത്തവണത്തെ കൺവെൻഷന് നേതൃത്വം നൽകുന്നത്. ഫാ. ബിനോയി കരിമരുതുങ്കലും ശുശ്രൂഷകളിൽ പങ്കെടുക്കും. ആർച്ച് പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കുട്ടിയാനിയിലിന്റെ നേതൃത്വത്തിൽ വൈദികരും യോഗപ്രതിനിധികളും ഉൾക്കൊള്ളുന്ന സമിതിയാണ് ബൈബിൾ കൺവെൻഷനുള്ള ക്രമീകരണങ്ങൾ നടത്തുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group