ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിക്കൊണ്ട് ചാന്ദ്രയാൻ-3 ദൗത്യം വിജയകരമായപ്പോൾ കുട്ടനാട് എന്ന ചെറിയ ഗ്രാമത്തിന്റെ യശസും വാനോളം ഉയർന്നിരിക്കുകയാണ്.
മുട്ടാർ ചീരംവേലിൽ വേലിപ്പറമ്പിൽ തോമസ്എഫ്. ചീരംവേലിൽ (കുട്ടപ്പൻ സാർ), മറിയാമ്മ ടീച്ചർ ദമ്പതികളുടെ മകൻ ബിജു സി. തോമസ് ചന്ദ്രയാൻ 3 നെ ബഹിരാകാശത്തിലെത്തിക്കുന്ന റോക്കറ്റായ എൽവിഎം 3 എം 4 വെഹിക്കിൾ ഡയറക്ടറെന്ന നിലയിലാണ് ദൗത്യത്തിൽ പങ്കാളിയായത്.
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 1997 മുതൽ ഐഎസ്ആർഒയുടെ ഭാഗമായി. പാലക്കാട് എൻഎസ്എസ് കോളജ് ഓഫ് എൻജിനിയറിംഗിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസിൽ ബി ടെക് ബിരുദം. ഐഎസ്ആർഒയിൽ ചേർന്ന ശേഷം ബംഗളൂരു ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നു ബിരുദാനന്തര ബിരുദവുമെടുത്തു. തിരുവനന്തപുരം വിമൻസ് കോളജിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായ റീനി രാജനാണ് ഭാര്യ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group