കെവൈസി പൂര്‍ണമല്ലെങ്കിൽ അടുത്ത മാസം മുതല്‍ ഫാസ്ടാഗ് പ്രവര്‍ത്തനരഹിതമാകും

ഫാസ്ടാഗ് വഴിയുള്ള ടോള്‍ പിരിവ് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി കടുപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

ജനുവരി 31നകം കെവൈസി പൂര്‍ണമല്ലെങ്കില്‍ ഫാസ്ടാഗ് പ്രവര്‍ത്തനരഹിതമാകും. അല്ലെങ്കില്‍ ഫാസ്ടാഗിനെ കരിമ്ബട്ടികയില്‍ പെടുത്തുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഫാസ്ടാഗുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഒരു ഫാസ്ടാഗ് നിരവധി വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അടക്കമുള്ള ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഉത്തരവ്. കൂടാതെ ഒരു വാഹനത്തെ ബന്ധിപ്പിച്ച്‌ നിരവധി ഫാസ്ടാഗുകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ക്രമക്കേടുകള്‍ ഒഴിവാക്കി ഫാസ്ടാഗ് വഴിയുള്ള ടോള്‍ പിരിവ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

സാധുവായ ബാലന്‍സ് ഉള്ളതും എന്നാല്‍ അപൂര്‍ണ്ണമായ കെവൈസി ഉള്ളതുമായ ഫാസ്ടാഗുകള്‍ 2024 ജനുവരി 31-ന് ശേഷം ബാങ്കുകള്‍ നിര്‍ജ്ജീവമാക്കും അല്ലെങ്കില്‍ കരിമ്ബട്ടികയില്‍ പെടുത്തും എന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. അസൗകര്യം ഒഴിവാക്കാൻ ഫാസ്ടാഗുമായി ബന്ധപ്പെട്ട കെവൈസി പൂര്‍ണമാണെന്ന് വാഹന ഉടമകള്‍ ഉറപ്പാക്കണമെന്നും കുറിപ്പില്‍ പറയുന്നു

ഏറ്റവും പുതിയ ഫാസ്ടാഗ് അക്കൗണ്ട് മാത്രമേ സജീവമായി നിലനില്‍ക്കൂ. സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് അടുത്തുള്ള ടോള്‍ പ്ലാസകളിലോ ബന്ധപ്പെട്ട ബാങ്കുകളുടെ ടോള്‍ ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്ബറിലോ ബന്ധപ്പെടാവുന്നതാണെന്നും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.

ഇതിന് പുറമേ, വാഹനത്തിന്റെ വിന്‍ഡ്സ്‌ക്രീനില്‍ മനഃപൂര്‍വം ഫാസ്ടാഗുകള്‍ ഉറപ്പിക്കാത്തതിനാല്‍ ടോള്‍ പ്ലാസകളില്‍ അനാവശ്യ കാലതാമസമുണ്ടാകുന്നുണ്ട്. മറ്റു വാഹനങ്ങള്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്ന ഇത്തരം പ്രവൃത്തികള്‍ വാഹനയുടമകള്‍ ഒഴിവാക്കണമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group