മലങ്കര ഓർത്തഡോക്സ് സഭ തുന്പമൺ ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലീമിസ് സ്ഥാനത്യാഗം ചെയ്തു.
എൺപത്തിയെട്ടാം വയസിലേക്കു പ്രവേശിച്ച മാർ ക്ലീമിസ് മെത്രാപ്പോലീത്ത ഭദ്രാസന ചുമതലകൾ ഒഴിയാനുള്ള സന്നദ്ധത നേരത്തേ എപ്പിസ്കോപ്പൽ സുന്നഹദോസിനെ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ച് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കല്പന പുറപ്പെടുവിച്ചു.
സെപ്റ്റംബർ 14ന് ഇത് നിലവിൽ വരും. ഭദ്രാസന ചുമതല കാതോലിക്ക ബാവ തുടർന്ന് ഏറ്റെടുക്കും. സഹായ മെത്രാപ്പോലീത്തയായി ബംഗളൂരു ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിമിനെ കഴിഞ്ഞ ജനുവരി ഒന്നു മുതൽ നിയമിച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group