അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ ലബക്ക് നഗരത്തിൽ പൂർണമായും ഗർഭച്ഛിദ്രം നിരോധിച്ചു. എല്ലാ ഗർഭച്ഛിദ്രങ്ങൾക്കും നിരോധനം ഏർപ്പെടുത്തികൊണ്ട്
ഗർഭസ്ഥശിശുക്കളുടെ സങ്കേത നഗരമായി പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഗർഭച്ഛിദ്രം നിരോധിച്ച 25-ാമത്തെ നഗരമാണിത്. സ്ത്രീയുടെ ജീവൻ അപകടത്തിലാകുമ്പോൾ ഒഴികെ എല്ലാ കേസുകളിലും ഗർഭം അലസിപ്പിക്കൽ ലബക്കിൽ ഓർഡിനൻസ് വഴി നിരോധിച്ചിരിക്കുകയാണ്. ടെക്സസിലെ ഏതെങ്കിലും സ്വകാര്യ പൗരനോ ഗർഭച്ഛിദ്രം നടത്തിയ സ്ത്രീയുടെ കുടുംബാംഗത്തിൽ ആരെങ്കിലുമോ ഗർഭഛിദ്രം നടത്തിയവർക്കെതിരെയോ അല്ലെങ്കിൽ സഹായിച്ചവർക്കെതിരെയോ കേസെടുക്കാൻ പുതിയ നിയമം വ്യവസ്ഥചെയ്യുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group