ഭൂമി വിൽപ്പന. മെത്രാനും വൈദികനും എതിരെയുള്ള കേസ് കെട്ടിച്ചമച്ചത്: കോടതി.

ചിക്കമംഗളൂർ :ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന മെത്രാനും വൈദികനും എതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതി നിരീക്ഷണം.ബിഷപ്പ് തോമസപ്പ അന്തോണി സ്വാമിക്കും ഫാദർ ശാന്തി രാജിനുമെതിരെയുള്ള കേസണ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷിച്ചത്.കൃത്രിമരേഖയുണ്ടാക്കി ബിഷപ്പും വൈദികനും ചേർന്ന് സ്കൂൾവക സ്ഥലം വിറ്റഴിച്ചു എന്നായിരുന്നു ഇവർക്കെതിരെയുള്ള ആരോപണം.എന്നാൽ തെളിവുകൾ ഒന്നുമില്ലാതെയാണ് ഇവർക്കെതിരെ ആസൂത്രിതമായി കേസ് നൽകിയതെന്നും കോടതി നിരീക്ഷിച്ചു.രൂപതയുടെയും മെത്രാന്റെയും സൽപ്പേരിന് കളങ്കം സൃഷ്ടിച്ച മൈക്കിൾ സദാനന്ദ ബാപ്സ്റ്റിനെതിരെ കേസ് ഫയൽ ചെയ്യുമെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും അഭിഭാഷകൻ വി.റ്റി തോമസ് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group