ഹിമാചലില്‍ ഉരുള്‍പ്പൊട്ടൽ; 200ലേറെ പേര്‍ കുടുങ്ങി, 12 മരണം

ഉത്തരാഖണ്ഡിലും ഹിമാചലിലും ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും 12 പേര്‍ മരിച്ചു. ഹരിദ്വാറില്‍ ഞായറാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനിടെ 78 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.

കേദാര്‍നാഥ് തീര്‍ത്ഥാടനയാത്ര നിറുത്തിവച്ചിരുന്നു. ഞായറാഴ്ച മുതല്‍ മാണ്ഡി, കാൻഗ്ര, സിര്‍മൗര്‍ തുടങ്ങി ഹിമാചലിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 6 പേരും ഉത്തരാഖണ്ഡിലുണ്ടായ കനത്ത മഴയില്‍ 6 പേരുമാണ് മരിച്ചത്. കനത്ത മഴയുടെ സാദ്ധ്യത കണക്കിലെടുത്ത് ഹിമാചലിലും ഉത്തരാഖണ്ഡിലും നാളെ വരെ ഓറഞ്ച് അലേര്‍ട്ട് തുടരും.

മദ്ധ്യപ്രദേശില്‍, കനത്ത മഴയുടെ സാദ്ധ്യത കണക്കിലെടുത്ത് ഷഹ്‌ദോള്‍ ജില്ലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നടത്താനിരുന്ന സന്ദര്‍ശനം മാറ്റിവച്ചതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അറിയിച്ചു. എന്നാല്‍, ഇന്നത്തെ ഭോപ്പാല്‍ സന്ദര്‍ശനത്തില്‍ മാറ്റമില്ല. റോഡ് ഷോ ഉണ്ടാകില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group