വയനാട്ടിലെ ഉരുൾപൊട്ടൽ: കൺട്രോൾ റൂം തുറന്നു; സഹായം ലഭിക്കാൻ ബന്ധപ്പെടുക

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടല്‍ അടക്കമുള്ള മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കണ്‍ട്രോള്‍ റൂം തുറന്നു.

അടിയന്തര സാഹചര്യങ്ങളില്‍ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.

വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലാണ് വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു ആദ്യം ഉരുള്‍പൊട്ടിയത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുള്‍പൊട്ടി. പ്രദേശത്തുനിന്ന് നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. കോഴിക്കോട് ജില്ലയിലെ മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം എന്നീ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലും നാശനഷ്ടവും ഉണ്ടായതായി റിപ്പോർട്ടുണ്ട്.

ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും വയനാട്ടിലേക്ക് തിരിക്കും. ഒരു എംഐ 17, എഎല്‍എച്ച്‌ ഹെലിക്കോപ്റ്ററുകള്‍ രാവിലെ വയനാട്ടിലെത്തും. പുഴ കുത്തിയൊലിച്ച്‌ വരുന്നതിനാല്‍ അപകടം കൂടുതല്‍ ബാധിച്ച സ്ഥലങ്ങളിലേക്ക് എത്തുന്നതിനാണ് ഹെലികോപ്റ്റര്‍ സഹായം തേടിയത്. പല ഇടങ്ങളിലായി കുടുങ്ങി കിടക്കുന്നവരെ എയര്‍ ലിഫ്റ്റിങ് വഴി സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m