ഇസ്രായേൽ തീർത്ഥയാത്ര സംഘത്തിലെ ആറു പേർ കാണാതായ സംഭവത്തിനു പിന്നിൽ വൻ സംഘം : ഫാ.ജോർജ് ജോഷ്വ

ഇസ്രയേലിലേക്കു തീർത്ഥയാത്ര പോയ സംഘത്തിലെ ആറു പേർ അവിടെവച്ചു മുങ്ങിയ സംഭവത്തിനു പിന്നിൽ വൻ സംഘമെന്ന് സംശയിക്കുന്നതായി യാത്രയ്ക്ക് നേതൃത്വം നൽകിയ ഫാ. ജോർജ് ജോഷ്വ.

കൃത്യമായ ആസൂത്രണത്തോടെയാണ് ഇവർ മുങ്ങിയതെന്ന് സംശയിക്കുന്നതായി ഫാ.ജോർജ് ജോഷ്വ പറഞ്ഞു. വൻ സംഘം തന്നെ ഇതിനു പിന്നിലുണ്ടെന്ന് സംശയമുണ്ട്.പാസ്പോർട്ടും വസ്ത്രങ്ങളും എടുക്കാതെയാണ് ആറു പേരും പോയത്. അക്കൂട്ടത്തിൽ 69 വയസ്സുള്ള അമ്മമാരും ഉണ്ട്. ഷൈനി രാജു, രാജു തോമസ്, മേഴ്സി ബേബി, ആനി ഗോമസ് സെബാസ്റ്റ്യൻ, ലൂസി രാജു, കമലം എന്നിവർ ഇസ്രയേലിൽ വച്ച് അപ്രത്യക്ഷരായെന്നാണ് പരാതി. 2006 മുതൽ തീർത്ഥടകരുമായി താൻ ഇസ്രയേൽ സന്ദർശിക്കുന്നതാണെന്ന് ഫാ. ജോർജ് ജോഷ്വ നൽകിയ പരാതിയിൽ പറയുന്നു.

ഫെബ്രുവരി 11ന് 26 അംഗ സംഘവുമായി ഇസ്രയേലിൽ എത്തിയപ്പോഴാണ് ആറു പേരെ കാണാതായത്. സംഘത്തിൽ നിന്ന് മുങ്ങിയവരുടെ പാസ്പോർട്ട് നമ്പർ ഉൾപ്പെടെയാണ് ഫാദർ പരാതി നൽകിയിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group