അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലേക്ക് തീർത്ഥാടകരുടെ തിരക്കേറി. ഓശാന തിരുനാൾ ദിനമായിരുന്ന ഇന്നലെ വിദൂര ദേശങ്ങളിൽ നിന്നും നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമായി നിരവധി തീർത്ഥാടകരാണ് കുരിശുമുടി കയറിയത്. മരക്കുരിശുകളും വഹിച്ചു സംഘങ്ങളായി മല കയറാനെത്തിയവരും ധാരാളമായിരുന്നു. കുരിശുമുടി പള്ളിയിൽ ഇന്നലെ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, പ്രസംഗം, കുർബാന എന്നിവയുണ്ടായിരുന്നു.
താഴത്തെ പള്ളിയിൽ രാവിലെ ആറിന് തിരുക്കർമങ്ങൾ ആരംഭിച്ചു. മലയാറ്റൂർ സെന്റ് തോമസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ കുരുത്തോല വെഞ്ചരിപ്പ്, തുടർന്ന് പള്ളിയിലേക്കു പ്രദക്ഷിണം, പള്ളിയിൽ പ്രസംഗം, കുർബാന എന്നിവയുണ്ടായി. വരും ദിവസങ്ങളിൽ കാൽനടയായി എത്തുന്ന തീർത്ഥാടകരുടെ പ്രവാഹമായിരിക്കും. പെസഹാ വ്യാഴം, ദുഃഖ വെള്ളി ദിവസങ്ങളിലും തീർത്ഥാടക പ്രവാഹമായിരിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group