ജയ്പൂർ: കഴിഞ്ഞ ഒമ്പതു മാസത്തിനിടയിൽ ഇന്ത്യയിലെ ക്രൈസ്തവർ 300 തവണ പീഡനങ്ങൾക്ക് വിധേയരായി എന്ന് റിപ്പോർട്ട്.
അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ്, യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം, യുണൈറ്റഡ് എഗെയ്ൻസ്റ്റ് ഹേറ്റ്, ജയ്പൂർ രൂപത എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനമാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.
ഇന്ത്യയെപോലെയുളള ഒരു രാജ്യത്ത് എല്ലാ മതങ്ങളും പരസ്പരം സഹവർത്തിത്വത്തിലും സമാധാനത്തിലും കഴിയണമെന്നും എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി മതന്യൂനപക്ഷങ്ങൾ ക്രൂരമായ പീഡനത്തിന് വിധേയരായി കഴിയുകയാണെന്നും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ച ബിഷപ് ഓസ്വാൾഡ് ലുവീസ് പറഞ്ഞു.ഇത്തരം ആക്രമണങ്ങൾ തടയാൻ കാര്യക്ഷമമായ നടപടികൾ ഭരണകൂടം കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group