തിരുവനന്തപുരം : ഈ അടുത്ത കാലത്തായി മത്സ്യക്കച്ചവടം ചെയ്യുന്നവർക്ക് നേരെയുള്ള അധികാരികളുടെ ആക്രമണങ്ങളിലും മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളിലും അപലപിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത നേതൃത്വം.കോവിഡ് 19 വ്യാപനത്തിന് പേരിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് ഉപജീവനമാർഗ്ഗമായ മത്സ്യ കച്ചവടം ചെയ്ത് ജീവിക്കുന്ന സ്ത്രീകളെ വിരട്ടി ഓടിക്കുന്നതും കച്ചവട സാമഗ്രികൾ നശിപ്പിക്കുന്ന തരത്തിലുള്ള ഉദ്യോഗസ്ഥരുടെ സമീപനവും വളരെ അപലപനീയമാണെന്ന് ലത്തീൻ രൂപത നേതൃത്വം പ്രതികരിച്ചു.ഇത്തരം സംഭവങ്ങളിൽ ഏറ്റവും ഒടുവിലത്തെ കേസാണ് നിർധന മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഏക ആശ്രയമായ അൽഫോൻസയുടെ ഉപജീവന ഉപാധികൾ നശിപ്പിച്ച നഗരസഭ അധികാരികളുടെ നടപടിയെന്നും അതിരൂപത നേതൃത്വം കുറ്റപ്പെടുത്തി.കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും, അൽഫോൻസക്ക് നഷ്ടപരിഹാരം നൽകണമെന്നും രൂപതാ നേതൃത്വം ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group