തിരുവനന്തപുരം ലത്തീൻ അതിരൂപത നിയുക്ത ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണം മാർച്ച് 19ന്.

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നിയുക്ത ആർച്ച് ബിഷപ്പായി തെരഞ്ഞെടുത്ത റവ.ഫാ ഡോക്ടർ തോമസ് ജെ നെറ്റോയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണ ശുശ്രൂഷകളും 2022 മാർച്ച് 19 ശനിയാഴ്ച നടക്കും.

ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യൻ ഗ്രൗണ്ടിൽ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങുകൾക്ക് അഭിവന്ദ്യ സൂസപാക്യം പിതാവ് മുഖ്യകാർമികത്വം വഹിക്കും.

അഭിവന്ദ്യ സൂസൈപാക്യം തിരുമേനിയുടെ മുപ്പത്തിരണ്ടാം മെത്രാഭിഷേക ദിനത്തിന്റെയും സമർപ്പിത ദിനഘോഷങ്ങളുടെയും ഭാഗമായി പാളയം സെൻറ് ജോസഫ് കത്തീഡ്രലിൽ നടന്ന തിരുകർമ്മങ്ങൾക്ക് മധ്യേയാണ് ഫാ.ഡോ.തോമസ് ജെ നെറ്റോയെ നിയുക്ത ആർച്ച് ബിഷപ്പായി വത്തിക്കാൻ നിയമിച്ച വിവരം അഭിവന്ദ്യ സൂസപാക്യം തിരുമേനി
അറിയിച്ചത്.

ജെസയ്യൻ നെറ്റോയുടെയും ഇസബെല്ലാ നെറ്റോയുടെയും മകനായി 1964 നു ജനിച്ച ഫാ. തോമസ് നെറ്റോ 1989 ൽ വൈദീകനായി അഭിഷിക്തനായി. മുപ്പത്തിരണ്ട്
വർഷമായി അതിരൂപതയുടെ വിവിധ അജപാലന ശുശ്രൂഷാ രംഗത്തു അദ്ദേഹം സേവനം ചെയ്തു വരികയായിരുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group