കൊച്ചി: മത്സ്യബന്ധനം ഉപജീവനമാക്കിയിട്ടുള്ള കേരളത്തിലെ ലത്തീൻ കത്തോലിക്കരെ ഒ.ഇ.സി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക മത്സ്യത്തൊഴിലാളി യൂണിയൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.ഈ ആവശ്യമുന്നയിച്ച് കേന്ദ്രസർക്കാരിനെയും സുപ്രീം കോടതിയേയും സമീപിക്കുന്നുണ്ടെന്നും പ്രസിഡന്റ് ഫാ.സ്റ്റീഫൻ എം. പുന്നയ്ക്കൽ,വൈസ് പ്രസിഡന്റ് ഡെന്നി ആന്റണി,
ജനറൽ സെക്രട്ടറിമാരായ ക്ലീറ്റസ് വെളിയിൽ, ടി.സി. പീറ്റർ കുട്ടി എന്നിവർ വ്യക്തമാക്കി.ജസ്റ്റീസ് ജെ.ബി.കോശി കമ്മീഷനും നിയമസഭയുടെ പിന്നോക്ക ക്ഷേമകാര്യ സമിതിക്കും പരാതി നൽകിയിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ അറിയിച്ചു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group