ല​ത്തീ​ൻ ക​ത്തോ​ലി​ക്ക​രെ ഒ​ഇ​സി പട്ടികയിൽ ​ ഉ​ൾ​പ്പെ​ടു​ത്ത​ണം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ…

കൊച്ചി: മ​​​ത്സ്യ​​​ബ​​​ന്ധ​​​നം ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ലെ ല​​​ത്തീ​​​ൻ ക​​​ത്തോ​​​ലി​​​ക്ക​​​രെ ഒ​​​.ഇ​​​.സി ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി യൂ​​​ണി​​​യ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.ഈ ​​​ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ച് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​യും സു​​​പ്രീം കോ​​​ട​​​തി​​​യേ​​​യും സ​​​മീ​​​പി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും പ്ര​​​സി​​​ഡ​​​ന്‍റ് ഫാ.​​​സ്റ്റീ​​​ഫ​​​ൻ എം. ​​​പു​​​ന്ന​​​യ്ക്ക​​​ൽ,വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡെ​​​ന്നി ആ​​​ന്‍റ​​​ണി,
ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ക്ലീ​​​റ്റ​​​സ് വെ​​​ളി​​​യി​​​ൽ, ടി.​​​സി. പീ​​​റ്റ​​​ർ കു​​​ട്ടി എ​​​ന്നി​​​വ​​​ർ വ്യക്തമാക്കി.ജ​​​സ്റ്റീ​​​സ് ജെ.​​​ബി.​​​കോ​​​ശി ക​​​മ്മീ​​​ഷ​​​നും നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പി​​​ന്നോ​​​ക്ക ക്ഷേ​​​മ​​​കാ​​​ര്യ സ​​​മി​​​തി​​​ക്കും പ​​​രാ​​​തി നൽകിയിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ അറിയിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group