വത്തിക്കാൻസിറ്റി: ആർച്ചുബിഷപ്പ് പീയെർബാത്തിസ്ത പിത്സബാല്ലയെ (ARCHBISHOP PIERBATTISTA PIZZABALLA O.F.M) ജറുസലേം ലത്തീൻ പാത്രിയാർക്കീസായി ഫ്രാൻസീസ് പാപ്പാ നാമനിർദ്ദേശം ചെയ്തു. ജറുസലേമിലെ ലത്തീൻ പാത്രിയാർക്കസ്ഥാനത്തിൻറെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ഇസ്രായേൽ, ജോർദാൻ, സൈപ്രസ്, പലസ്തീൻ പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്ന ജറുസലേം ലാറ്റിൻ രൂപതയിൽ 293,000ഓളം ലാറ്റിൻ കത്തോലിക്കാ വിശ്വാസികളുണ്ട്. 55കാരനായ പിത്സബാല്ലയുടെ നിയനം നീണ്ട 4 വർഷത്തെ കാത്തിരുപ്പിന് ശേഷമാണ്.
ഫ്രാൻസിസ്ക്കൻ ഫ്രയേഴ്സ് മൈനർ ഓർഡർ അംഗമായ ആർച്ചുബിഷപ്പ് പിത്സബാല്ല ഇറ്റലിയിലെ ബേർഗമൊ പ്രവിശ്യയിലെ കൊളോഞ്ഞൊ സ്വദേശിയാണ്. 1965 ഏപ്രിൽ 21-ന് ജനിച്ച അദ്ദേഹം ഫ്രാൻസിസ്ക്കൻ സമൂഹത്തിൽ ചേരുകയും 1990 സെപ്റ്റമ്പർ 15-ന് പൗരോഹിത്യം സ്വീകരിക്കുകയും ജറുസലേമിൽ ബൈബിളിൽ ഉപരിപഠനം നടത്തുകയും ചെയ്തു. 2004-ൽ വിശുദ്ധ നാട്ടിലെ പുണ്യസ്ഥലങ്ങളുടെ കാവൽ ചുമതലയേറ്റ ആർച്ചുബിഷപ്പ് പീയെർബാത്തിസ്ത പിത്സബാല്ല 2016 ഏപ്രിൽ 16 വരെ ആ സേവനം തുടർന്നു. 2016 ജൂൺ 24-ന് അദ്ദേഹം ആർച്ചുബിഷപ്പിൻറെ പദവിയോടെ ജറുസലേമിലെ ലത്തീൻ പാത്രിയാർക്കസ്ഥാനത്തിൻറെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആയി നാമനിർദ്ദേശം ചെയ്യപ്പെടുകയും അക്കൊല്ലം തന്നെ സെപ്റ്റമ്പർ 10-ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group