മതപീഡനത്തെ ആസ്പദമാക്കിയുള്ള “ക്രോസ് ഇന്‍ ഫയര്‍: പേഴ്സിക്യൂഷന്‍ ഓഫ് ക്രിസ്ത്യന്‍സ് ഇന്‍ കോണ്‍ഫ്ലിക്റ്റ് സോണ്‍സ്” എക്സിബിഷന് തുടക്കം…

ബുഡാപെസ്റ്റ്,: അന്‍പത്തിരണ്ടാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്റെ ഭാഗമായി ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനത്തെ ആസ്പദമാക്കിയുള്ള “ക്രോസ് ഇന്‍ ഫയര്‍: പേഴ്സിക്യൂഷന്‍ ഓഫ് ക്രിസ്ത്യന്‍സ് ഇന്‍ കോണ്‍ഫ്ലിക്റ്റ് സോണ്‍സ്” എക്സിബിഷൻ ആരംഭിച്ചു.ഹംഗറിയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്‌ പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ സോള്‍ട്ട് സെംജെൻ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.ലോകമെമ്പാടുമായി പ്രത്യേകിച്ച് ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനവും, വിവേചനവുമാണ് എക്സിബിഷന്റെ മുഖ്യ പ്രമേയം.ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനം ഇന്നത്തെ ഒരു മാനുഷിക പ്രതിസന്ധിയാണെന്നു ഉദ്ഘാടന പ്രസംഗത്തില്‍ സെംജെന്‍ എടുത്ത് പറഞ്ഞു.ലോകമെമ്പാടുമുള്ള എട്ട് ക്രൈസ്തവരില്‍ ഒരാള്‍ വീതം ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ മതപീഡനത്തിനിരയാകുന്നുണ്ടെന്ന്‍ പറഞ്ഞ സെംജെന്‍ 13 ക്രിസ്ത്യാനികള്‍ വീതം ഓരോ ദിവസവും കൊല്ലപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.കഴിഞ്ഞ 400 വര്‍ഷങ്ങളായി ഹംഗേറിയന്‍ ജനത ഇസ്ലാമിക തീവ്രവാദത്തിനെതിരെ പോരാടുകയാണെന്ന കാര്യവും, അദ്ദേഹം ഓർമപ്പെടുത്തി.‘ശരിയത്ത്’ നിയമങ്ങളുടെ നിഴലില്‍ ജീവിക്കാതിരിക്കുവാന്‍ ദക്ഷലക്ഷകണക്കിന് ഹംഗറിക്കാര്‍ ജീവന്‍ ബാലിദാനം, ചെയ്തിട്ടുള്ള കാര്യവും ഓര്‍മ്മിപ്പിച്ചു കൊണ്ട് ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനം ആഗോളശ്രദ്ധയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group