ഭ്രൂണഹത്യാകേന്ദ്രത്തിന് മുന്നിലെ പ്രാര്‍ത്ഥന കുറ്റകരമാക്കുന്ന നിയമം : ബ്രിട്ടീഷ് മെത്രാന്മാര്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും കുരുന്നു ജീവനെടുക്കുന്ന ഭ്രൂണഹത്യ കേന്ദ്രങ്ങള്‍ക്ക് പുറത്ത് നിശബ്ദമായി പ്രാര്‍ത്ഥിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന പുതിയ നിയമം വിശ്വാസികള്‍ക്കെതിരായ വിവേചനമാണെന്ന് ബ്രിട്ടീഷ് മെത്രാന്മാര്‍.

ചില സോണുകളില്‍ പ്രാര്‍ത്ഥിക്കുകയോ, തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയോ, ജീവന്റെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാക്കിയതിനെ അപലപിക്കുകയാണെന്നും ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കുവാനുള്ള നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ എതിര്‍പ്പ് അറിയിച്ചിരിന്നുവെന്നും വെസ്റ്റ്‌മിന്‍സ്റ്റര്‍ സഹായ മെത്രാനും ധാര്‍മ്മിക വിഷയങ്ങളിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും കാത്തലിക് ബിഷപ്പ് കോൺഫറൻസിന്റെ പ്രതിനിധിയുമായ ജോണ്‍ ഷെറിംഗ്ടണ്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഭ്രൂണഹത്യ സ്വീകരിക്കുവാനോ, നല്‍കുവാനോ ഉള്ള ഒരു വ്യക്തിയുടെ തീരുമാനത്തില്‍ ഇടപെടുകയോ, തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് കുറ്റകരമാകുന്ന ബില്‍ മാര്‍ച്ച് 7-നാണ് ബ്രിട്ടണിലെ ഹൗസ് ഓഫ് കോമണ്‍സ് പാസ്സാക്കിയത്. ഭ്രൂണഹത്യ കേന്ദ്രത്തിന് മുന്നിലുള്ള നിശബ്ദ പ്രാര്‍ത്ഥനയും ബഫര്‍സോണുകളില്‍ നിരോധിക്കപ്പെട്ട പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുന്നുണ്ട്. നിയമം ലംഘിച്ചാല്‍ പിഴയോ, തടവുശിക്ഷയോ ലഭിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group