കോവിഡ്19 രണ്ടാംഘട്ട വ്യാപനo പിടിമുറുക്കുന്ന സാഹചര്യത്തിൽ , ആരോഗ്യമേഖലയിലെ പ്രതിസന്ധി കണക്കിലെടുത്തുകൊണ്ട് ഷംഷാബാദ് രൂപതയുടെ കീഴിൽ ഫെസിലിറ്റേഷൻ സെൻ്റർ പ്രവർത്തനമാരംഭിച്ചു,
ആശുപത്രികളിൽ ICU ബെഡുകളുടെയും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും കുറവും , വർധിച്ചുവരുന്ന മരണനിരക്കും കണക്കിലെടുത്തുകൊണ്ട് മെയ് 3 ന്
ചേർന്ന് വികാരി ജനറാൾമാരുടെയും മിഷൻ കോർഡിനേറ്റേഴ്‌സിൻ്റെയും യോഗത്തിലാ ണ് ഫെസിലിറ്റേഷൻ സെൻ്റർ തുടങ്ങാൻ തീരുമാനിച്ചത്.
ഇതനുസരിച്ച് രൂപതാ സാമൂഹ്യസേവന വിഭാഗമായ പ്രേം മാർഗിൻ്റെയും യുവജന വിഭാഗമായ SYM ൻ്റെയും നേതൃത്വത്തിൽ രൂപതയുടെ വിവിധ റീജിയനുകളിൽ കോവിഡ് ഫെസിലിറ്റേഷൻ സെൻ്റർ പ്രവർത്തനം ആരംഭിച്ചു.കോവിഡ് വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കുകയും, ഓൺലൈൻ രെജിസ്ട്രേഷനുകളിൽ സഹായിക്കുവാനും വോളൻ്റീയർ സഹായം ഏർപ്പെടുത്തി. മെഡിക്കൽ OPD സൗകര്യം പലഭാഗങ്ങളിലും കുറവായതുകൊണ്ട് ഡോക്ടർമാരുടെയും നേഴ്‌സുമാരുടെയും വെർച്ച്വൽ കൻസൾട്ടേഷനും ബേസിക് ഫസ്റ്റ് എയിഡ് കിറ്റും ബുക്കിംഗ് വഴിയായി ഒരുക്കിയിട്ടുണ്ട്. മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും പ്രാർത്ഥനാസഹായത്തിനുമായി കൗൺസിലേഴ്സിൻ്റെ നേതൃത്വത്തിൽ എപ്പോഴും സേവനം ലഭിക്കുന്ന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.കോവിഡ് രോഗികൾക്ക് ആവശ്യമായ പ്ലാസ്മാ ഡൊണേഷനും, ആംബുലൻസ് സൗകര്യവും, ഡ്രൈ റേഷൻ കിറ്റുകളും, ഹൈജീൻകിറ്റുകളും, രോഗബാധിതർ മരിച്ചാൽ സംസ്കരിക്കുവാനുള്ള വോളൻ്ററിയർമാരുടെ സേവനവും രൂപതാ നേതൃത്വം ഒരുക്കിയിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group