നിർബന്ധിത വിവാഹങ്ങളും മതപരിവർത്തവുo വർദ്ധിക്കുന്നതായി റിപ്പോർട്ട്

2021ൽ അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുമ്പോൾ സ്ത്രീകൾക്കെതിരായ അക്രമങ്ങൾ ഏഷ്യയിലെ വികസ്വരരാജ്യങ്ങളിൽ വർധിച്ചുവരുന്നതായി ക്രിസ്ത്യൻ ആഗോള നിയമ സംഘടനയായ എ ഡി എ ഫ് റിപ്പോർട്ട്.
ഏഷ്യയിലെ വികസ്വര രാജ്യങ്ങളിൽ ഒന്നായ പാകിസ്ഥാനിൽ ആണ് സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
പാക് സമൂഹത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അന്താരാഷ്ട്ര സമൂഹം ശ്രദ്ധി ക്കണമെന്നും ദുർബല വിഭാഗങ്ങളിൽ പെട്ട ക്രിസ്ത്യാനികളെയും മറ്റ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും റിപ്പോർട്ടിൽ പറയുന്നു
സ്ത്രീകളെ തട്ടിക്കൊണ്ടുപോകലും നിർബന്ധിത മത പരിവർത്തനവും പാകിസ്താനിലും ലോകത്തിലെ പല ഭാഗങ്ങളിലും ഒരു വലിയ പ്രശ്നമായി ഇന്നും തുടരുന്നുവെന്നും പാകിസ്ഥാനിൽ പ്രതിവർഷം ആയിരത്തോളം ക്രിസ്ത്യൻ ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോവുകയും ബലമായി വിവാഹം കൽപിക്കുകയും ബലപ്രയോഗം നടത്തുകയും ചെയ്യുന്നു എന്നും റിപ്പോർട്ടിൽ ചുണ്ടിക്കട്ടുന്നു .
ബാലവിവാഹം നിയമവിരുദ്ധമായ പാകിസ്താനിൽ കുട്ടികളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നു എന്നും നീതിപീഠം ഇക്കാര്യത്തിൽ വേണ്ട ശ്രദ്ധ ചെലുത്തുനില്ലന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
പാകിസ്ഥാനിൽ ജുഡീഷ്യൽ തീരുമാനങ്ങളിൽ ഉപയോഗിക്കുന്നത് ശരിയത്ത് നിയമങ്ങൾ ആണെന്നും ഇതനുസരിച്ച് ഓരോ 3 കുട്ടികളിലും ഒരാൾ വീതം 18 വയസ്സ് തികയുന്നതിനു മുൻപ് വിവാഹത്തിന് വിധേയമാകുന്നു എന്നും അതിൽ തന്നെ ഒൻപതിൽ ഒരാൾ 15 വയസ്സിനു താഴെയുള്ള പെൺകുട്ടികൾ ആണെന്നും എ ഡി എഫ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
പെൺകുട്ടികൾക്കും സ്ത്രീകൾക്കും എതിരെ അക്രമം രൂക്ഷമാകുന്ന പാകിസ്ഥാൻ പോലുള്ളവികസ്വരരാജ്യങ്ങളിൽ ശക്തമായി ഇടപെടൽ നടത്തണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group