പ്രാർത്ഥിക്കാൻ ‘ലെജൻഡറിയോസ്’

മയാമയിൽ: അമേരിക്കൻ സംസ്ഥാനമായ മയാമയിൽ 12 നില കെട്ടിടം തകർന്നുവീണ സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുമ്പോൾ, രക്ഷാപ്രവർത്തകരുടെ ഉദ്യമങ്ങൾക്ക് ബലംപകരാൻ സംഭവസ്ഥലത്തെത്തി പ്രാർത്ഥിക്കുകയാണ് ഈ കൂട്ടായ്മ. കഴിഞ്ഞദിവസം ഉണ്ടായ അപകടത്തിൽ ഒൻപതു പേർ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 159 പേർക്കുവേണ്ടി തിരച്ചിൽ തുടരുന്ന സാഹചര്യത്തിലാണ് അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ ‘ലെജൻഡറിയോസ്’ എന്ന കൂട്ടായ്മ സംഭവസ്ഥലത്ത് എത്തിയത്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് പ്രാർത്ഥനയും അനുശോചനവും അറിയിച്ച് ഫ്രാൻസിസ് പാപ്പ മയാമി രൂപതവഴി സന്ദേശം അയച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group