2022 ലെ വലിയ നോമ്പിന്റെ സന്ദേശം വി.പൗലോസ് ശ്ലീഹ ഗലാത്തിയകാർക്ക് എഴുതിയ ലേഖനത്തെ ഉദ്ദരിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ചു.
ഫെബ്രുവരി 24 വ്യാഴാഴ്ച വത്തിക്കാനിൽ വച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് പാപ്പ നോമ്പുകാല സന്ദേശം പങ്കുവച്ചത്. നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പ് തോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പ് തോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം. ആകയാല്‍, നമുക്ക് അവസരം ലഭിച്ചിരിക്കുന്നത് കൊണ്ട് സകല മനുഷ്യര്‍ക്കും, പ്രത്യേകിച്ച്, വിശ്വാസത്താല്‍ ഒരേ കുടുംബത്തില്‍ അംഗങ്ങളായവര്‍ക്ക് നന്‍മ ചെയ്യാം.(ഗലാത്തിയാ 6 : 9-10)
ഈ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട്നോമ്പുകാലം വ്യക്തിപരമായും കൂട്ടായ്മയോടും നവീകരിക്കുന്നതിനും, പെസഹാ രഹസ്യം ധ്യാനിക്കാനുമുള്ള ദിവസങ്ങളാണ് എന്ന് പറഞ്ഞ പാപ്പാ അതിനാൽ ഈ നോമ്പുകാലം ആത്മീയ നന്മകൾ വിതക്കാനും, കൊയ്തെടുക്കാനുമുള്ള സമയമാണെന്നും, നന്മ ചെയ്യുന്നതിൽ നിന്ന് നമ്മെ ആരും തടയാതിരിക്കട്ടെയെന്നും ഓർമിപ്പിച്ചു .
ഈ നോമ്പുകാലമാണ് വി.പൗലോസിന്റെ വാക്കുകൾ കടമെടുത്ത് ഇതാണ് നമ്മുടെ സമയം എന്നും, ദൈവത്തിൽ എത്തി ചേരാന്നുള്ള അവസരമാണെന്നും പാപ്പ ഓർമിപ്പിച്ചു. അതിനായി പ്രാർത്ഥനകളും, ഉപവാസങ്ങളും സഹായിക്കും എന്നും പാപ്പാ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group