നന്മയുടെ പ്രകാശം കണ്ടെത്താൻ കഴിയുന്നത് ആകണം നോമ്പുകാലo: മാർ ജോസ് പുളിക്കൽ

ഇന്ന് സമൂഹത്തിൽ നടക്കുന്ന അനീതികളുടെയും അക്രമങ്ങളുടെയും ഇടയിൽ നന്മയുടെ പ്രകാശം കണ്ടെത്താൻ നോമ്പുകാലത്ത് കഴിയണമെന്ന് ഉദ്ബോധിപ്പിച്ച് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. അമ്പത് നോമ്പിനോടനുബന്ധിച്ച് ഗാന്ധിഭവനിൽ സംഘടിപ്പിച്ച പ്രാർത്ഥനാസംഗമം ഗെത്സെമനി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദൈവത്തെ കൂടുതൽ അറിയുക എന്നാൽ മനുഷ്യനെ അറിയുക എന്നാണെന്നും അമ്പത് നോമ്പിലൂടെ മനുഷ്യൻ ജീവിതത്തിൽ പ്രകാശം തേടുകയാണന്നും ബിഷപ്പ് പറഞ്ഞു.

ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജമാത്യു, പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. എം.എം. ബഷീർ, പ്രോഗ്രാം കോർഡിനേറ്റർ വിൻസെന്റ് ഡാനിയേൽ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group