ഓരോ ഇന്ത്യക്കാരനും തന്റെ സഹോദരി സഹോദരങ്ങൾ ആണെന്ന അവബോധം എല്ലാ മനുഷ്യർക്കും ഉണ്ടാകണമെന്നും, മണിപ്പുരിലെ കിരാത സംഭവങ്ങളും കലാപങ്ങളും വേഗത്തിൽ അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ബിഷപ് മാർ പോളി കണ്ണൂക്കാടൻ.
കുഴിക്കാട്ടുശേരി തീർഥാടന കേന്ദ്രത്തിൽ ധന്യൻ ജോസഫ് വിതയത്തിൽ അനുസ്മരണ ദിനത്തിൽ സമൂഹബലിയിൽ മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്.
വികാരി ജനറാൾ മോണ്‍. ജോസ് മഞ്ഞളി, പോസ്റ്റുലേറ്റർ ഫാ. ബെനഡിക്ട് വടക്കേക്കര, പുത്തൻചിറ ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ, തീർഥാടന കേന്ദ്രം റെക്ടർ ഫാ. ജോണ്‍ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, ഫാ. ആന്റണി പുതുശേരി, ഫാ. ഡേവീസ് കിഴക്കുംതല, ഫാ. ലിന്റോ മാടന്പി സിഎംഐ, ഫാ. ജെയ്ൻ കടവിൽ എന്നിവർ ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ 158-ാം ജന്മദിനവും 59-ാം ചരമവാർഷികവും അനുസ്മരിച്ച തിരുക്കർമങ്ങളിൽ സഹകാർമികരായിരുന്നു.
വിശുദ്ധ മറിയം ത്രേസ്യയുടെയും ധന്യൻ ജോസഫ് വിതയത്തിലച്ചന്റെയും ഭൗതികശരീരം അടക്കം ചെയ്ത തീർഥാടനകേന്ദ്രത്തിൽ കാഴ്ച സമർപ്പണത്തെ തുടർന്ന് ദീപം തെളിയിച്ച് തിരുകർമങ്ങൾ ആരംഭിച്ചു. പ്രാർഥനാ ശുശ്രൂഷകൾക്കു ശേഷം ശ്രാദ്ധ ഊട്ടും നടന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group