ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കരുതലിൻ്റെ കാവൽ ആയ ഈ ഉക്രൈൻ കന്യാസ്ത്രീമാർക്കും ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്:

യുദ്ധഭൂമിയിൽ നിന്ന് പലായനം ചെയ്യുന്ന വിദ്യാർത്ഥികളെ ഈ ദിവസങ്ങളിലെല്ലാം മഠത്തിലെ ആറു വണ്ടികളിലാണ് ഹംഗറിയുടെ അതിര്‍ത്തിയില്‍ എത്തിക്കുന്നത്. ഇതിന് നേതൃത്വം നല്‍കുന്നത് ഉക്രൈന്‍കാരായ കന്യാസ്ത്രീകളാണ്. യാത്ര പുറപ്പെടുമ്പോൾ ഏറ്റവും മുന്‍പിൽ പോകുന്ന വണ്ടി ഓടിക്കുന്നത് ഉക്രൈന്‍ സ്വദേശിനിയായ സിസ്റ്റർ ക്രിസ്റ്റീനയാണ്. പോകുന്ന വഴിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ താന്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്തുകൊള്ളാം എന്ന് പറഞ്ഞ് സന്തോഷത്തോടെ ആണ് അവര്‍ ആ കടമ നിറവേറ്റുന്നത്.

തണുത്തു മരവിച്ചും വിശന്ന് വലഞ്ഞും വരുന്ന നൂറു കണക്കിന് വിദ്യാർത്ഥികൾക്ക് ചൂടുള്ള ഭക്ഷണം തയ്യാറാക്കാൻ അടുക്കളയിൽ കഠിനാധ്വനം ചെയ്യാൻ മറ്റ് ഉക്രൈൻ കന്യാസ്ത്രീകളും ഉണ്ടായിരുന്നു. ജനുവരി മാസത്തിൽ സിസ്റ്റർ ലിജിക്കൊപ്പം ഉക്രൈന്‍കാരായ സിസ്റ്റർ ക്രിസ്റ്റീന ഉൾപ്പെടെ അഞ്ച് സന്യാസിനികള്‍ കേരളം സന്ദർശിച്ചിരുന്നു. ഒന്നരമാസത്തോളം കേരളത്തിലുണ്ടായിരുന്ന അവര്‍ ഫെബ്രുവരി 19-നാണ് ഉക്രൈനിലേക്ക് തിരിച്ച് പോയത്. കേരളത്തെ വളരെ അടുത്ത് അറിഞ്ഞതിനാൽ വളരെ സന്തോഷത്തോടെയാണ് ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്ക് അവര്‍ സഹായം ചെയ്യുന്നതും…

സി. സോണിയ തെരേസ് ഡി. എസ്. ജെ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group